Posted On
date_range Updated On
date_range ഇന്ത്യക്ക് ലോകകപ്പ് വനിത ക്രിക്കറ്റ് യോഗ്യത കിരീടം
കൊളംേബാ: തോൽക്കാത്തവരെന്ന പേരുമായി ലോകകപ്പ് യോഗ്യത റൗണ്ട് ഫൈനലിലെത്തിയ ഇന്ത്യൻ വനിതകൾക്ക് കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിക്കാൻ അവസാന ഒാവറിൽ വേണ്ടത് ഒമ്പതു റൺസ്. കൈയിലുള്ളത് രണ്ടു വിക്കറ്റ്. ആദ്യ ബൗളിൽ രണ്ടാം റണ്ണിനായി വെപ്രാളത്തിലോടിയ പൂനം യാദവ് റണ്ണൗട്ട്. ക്രീസിലുണ്ടായിരുന്ന ഹർമൻപ്രീത് കൗർ, മാർഷ്യ ലറ്റ്സോളോയുടെ അതിവേഗ പന്തിൽ വിയർത്തു. മൂന്നു പന്ത് പാഴാക്കിയതോടെ, ജയിക്കാൻ അവസാന രണ്ടു പന്തിൽ എട്ടു റൺ. അഞ്ചാം പന്തിൽ കൗർ കണ്ണുംചിമ്മി ബാറ്റ് മിന്നിച്ചു, സിക്സ്. കളിയിെല 300ാമത്തെ പന്തിൽ രണ്ടു റൺസും ഒാടിയെടുത്തതോടെ െഎ.സി.സി വനിത ലോകകപ്പ് യോഗ്യത ടൂർണമെൻറിെൻറ ഫൈനലിൽ ഇന്ത്യൻ പെൺപുലികൾക്ക് ഒരു വിക്കറ്റിെൻറ ത്രസിപ്പിക്കുന്ന വിജയം.
സ്കോർ ദക്ഷിണാഫ്രിക്ക: 244 (49.4), ഇന്ത്യ: 245/9 (50). ജൂണിൽ ഇംഗ്ലണ്ടിലാണ് ലോകകപ്പ്. ഇന്ത്യക്കായി മോന മിശ്രം (59), ദീപ്തി ശർമ (71), ഹർമൻപ്രീത് കൗർ (41) എന്നിവർ തിളങ്ങി.പെൺപടയോട്ടം
സ്കോർ ദക്ഷിണാഫ്രിക്ക: 244 (49.4), ഇന്ത്യ: 245/9 (50). ജൂണിൽ ഇംഗ്ലണ്ടിലാണ് ലോകകപ്പ്. ഇന്ത്യക്കായി മോന മിശ്രം (59), ദീപ്തി ശർമ (71), ഹർമൻപ്രീത് കൗർ (41) എന്നിവർ തിളങ്ങി.പെൺപടയോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.