Posted On
date_range Updated On
date_range ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 400 റൺസ് പിന്നിട്ടു. ആർ അശ്വിനും വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ. അഞ്ച് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.
നേരത്തെ ഇന്ത്യക്കായി ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനയും സെഞ്ച്വറി നേടിയിരുന്നു. ചേതേശ്വർ പൂജാര(133), രഹാന(132) റൺസെടുത്ത് പുറത്തായി. മൂന്നു മൽസരങ്ങളുള്ള ക്രിക്കറ്റ് പരമ്പരയിൽ ആദ്യ മൽസരം വിജയിച്ച് ഇന്ത്യ 1-0ത്തിന് മുന്നിലെത്തിയിരുന്നു. രണ്ടാം മൽസരം കൂടി വിജയിച്ച് ശ്രീലങ്കയിലും പരമ്പര നേട്ടം ആഘോഷിക്കാനാണ് കോഹ്ലിയും കൂട്ടരും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.