കൂളിഡ്ജ്: വെസ്റ്റിൻഡീസ് ‘എ’ ടീമിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ ശക്തമായ നി ലയിൽ. അവസാന ദിനം രണ്ടാം ഇന്നിങ്സ് പുരോഗമിക്കവേ അഞ്ചിന് 174 റൺസെന്ന നിലയിലാണ് ഇന ്ത്യയിപ്പോൾ. വൃദ്ധിമാൻ സാഹയും (6) ആർ. അശ്വിനുമാണ് (5) ക്രീസിൽ.
അഞ്ചുവിക്കറ്റ് കൈയിലിരിക്കേ 279 റൺസ് മുന്നിലാണ് ഇന്ത്യ. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശർമ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവരുടെ മികവിൽ രണ്ടാം ദിനം ഇന്ത്യ ആതിഥേയരെ 181 റൺസിന് പുറത്താക്കിയിരുന്നു.
116 റൺസിെൻറ ഒന്നാം ഇന്നിങ്സ് സ്വന്തമാക്കിയ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ നായകൻ അജിൻക്യ രഹാനെയും (54) ഹനുമ വിഹാരിയും (64) അർധശതകം നേടി. ഋഷഭ് പന്ത് (19), മായങക് അഗർവാൾ (13), രവീന്ദ്ര ജദേജ (9) എന്നിവരാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.