രണ്ട് വിക്കറ്റ് നഷ്ടം; ഇന്ത്യ നൂറ് കടന്നു

വി​ശാ​ഖ​പ​ട്ട​ണം: രണ്ടാം ഏകദിനത്തിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19.6 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 103 റൺസെടുത്തു. ഒാപണർമാരായ രോഹിത് ശർമ്മ(4), ശിഖർ ധവാൻ(24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് ഒത്തു ചേർന്ന വിരാട് കോഹ്ലിയും (42) അമ്പാട്ടി റായിഡുവും (33) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്.

സ്കോർ 15ലെത്തി നിൽക്കെയാണ് രോഹിത് റോച്ചിൻറെ പന്തിൽ ഹെത്മെറിന് ക്യാച് നൽകി മടങ്ങിയത്. സ്കോർ 40ൽ നിൽക്കവെയാണ് ധവാനെ ആഷ്ലി നഴ്സ് പറഞ്ഞയച്ചത്. നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് നിരയിൽ ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഖലീൽ അഹ്മദിന് പകരം കുൽദീപ് യാദവ് ടീമിലെത്തി.

വി​ൻ​ഡീ​സ്​ എ​ത്ര റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യാ​ലും ജ​യി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ഉ​റ​പ്പി​ച്ചാ​ണ്​ ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം അ​ങ്ക​ത്തി​ന്​ ഇറങ്ങിയത്. അ​ഞ്ചു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ജ​യം ആ​വ​ർ​ത്തി​ച്ചാ​ൽ വി​രാ​ട്​ കോ​ഹ്​​ലി​ക്കും സം​ഘ​ത്തി​നും കാ​ര്യ​ങ്ങ​ൾ ഏ​റ​ക്കു​റെ എ​ളു​പ്പ​മാ​വും.

ഗു​വാ​ഹ​തി​യി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത വി​ൻ​ഡീ​സ്​ 323 റ​ൺ​സ്​ അ​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ മ​റു​പ​ടി 42 ഒാ​വ​റി​ൽ എ​ട്ടു​വി​ക്ക​റ്റ്​ ബാ​ക്കി​നി​ൽ​ക്കെ തീ​ർ​ത്താ​ണ്​ ഇ​ന്ത്യ വി​ജ​യം കു​റി​ച്ച​ത്. ശി​ഖ​ർ ധ​വാ​ൻ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്​ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ രോ​ഹി​തും വി​രാ​ടും ചേ​ർ​ന്ന്​ അ​നാ​യാ​സം ഇ​ന്ത്യ​ക്ക്​ ജ​യ​മു​റ​പ്പി​ച്ചു. ബൗ​ളി​ങ്ങി​ൽ യു​സ്​​​വേ​ന്ദ്ര ച​ഹ​ലും ര​വീ​ന്ദ്ര ജ​ദേ​ജ​യും മു​ഹ​മ്മ​ദ്​ ഷ​മി​യും ചേ​ർ​ന്ന്​ ത​ങ്ങ​ളു​ടെ റോ​ളും ഭം​ഗി​യാ​ക്കിയിരുന്നു.

Tags:    
News Summary - India Vs West Indies - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.