പല്ലേകലെ: കുറഞ്ഞ ഒാവർ നിരക്കിന് ശ്രീലങ്കൻ ക്യാപ്റ്റൻ ഉപുൽ തരംഗക്ക് രണ്ടു മത്സരത്തിൽ വിലക്ക്. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ കുറഞ്ഞ ഒാവർ നിരക്കിനാണ് െഎ.സി.സിയുടെ സസ്െപൻഷൻ. ഇതോടെ, അടുത്ത രണ്ടു മത്സരങ്ങളിൽ ലങ്കയെ ചമര കപ്പുഗദേര നയിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മത്സരത്തിനിടെ തോളെല്ലിന് പരിക്കേറ്റ ധനുഷ്ക ഗുണതിലകയും അടുത്ത മത്സരങ്ങൾക്കുണ്ടാവില്ല. ഇരുവർക്കും പകരം ദിനേശ് ചണ്ഡിമലും ലാഹിരു തിരിമണ്ണെയും ടീമിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.