Posted On
date_range Updated On
date_range സെഞ്ചൂറിയൻ ധവാൻ
പല്ലേകലേ: ആദ്യ സെഷനിൽ ഇന്ത്യൻ ആധിപത്യം, ഉച്ചക്കു ശേഷം ബലാബലം, അവസാന സെഷനിൽ ലങ്കൻ ആക്രമണം. ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ ഒന്നാം ദിനം സ്റ്റെമ്പടുക്കുേമ്പാൾ ഇരുടീമുകൾക്കും ആശ്വസിക്കാൻ വകയുണ്ട്. അടിത്തറപാകിയ മുൻനിരയുടെ പോരാട്ടവീര്യം ഏറ്റെടുക്കാൻ മധ്യനിര മറന്നപ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 329 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ശിഖർ ധവാനും അർധ സെഞ്ച്വറി തികച്ച ലോകേഷ് രാഹുലുമാണ് (85) ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ക്യാപ്റ്റൻ കോഹ്ലി (42), അശ്വിൻ (31), രഹാനെ (17), പുജാര (എട്ട്) എന്നിവർ പുറത്തായി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും (13) ഹാർദിക് പാണ്ഡ്യയുമാണ് (1) ക്രീസിൽ. മൂന്നു വിക്കറ്റ് വീഴ്ത്തിയ മലിന്ദ പുഷ്പകുമാരയുടെ ബൗളിങ്ങാണ് അവസാന സെഷനിൽ ലങ്കക്ക് ആശ്വാസമായത്.
ധവാൻ രക്ഷകൻ
ശ്രീലങ്കയിൽ ശിഖർ ധവാന് നല്ലകാലമാണ്. ഗാലെ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി കുറിച്ച ധവാൻ പല്ലേകലേ സ്റ്റേഡിയത്തിലും സൂപ്പർ ബാറ്റിങ്ങുമായി സെഞ്ച്വറിയിലേക്ക് (123 പന്തിൽ 119) നീങ്ങിയപ്പോൾ റൺമല അവസാന ടെസ്റ്റിലും ആരാധകർ പ്രതീക്ഷിച്ചു. കൂട്ടിനായി ലോകേഷ് രാഹുലും മറുതലക്കൽ പിടിച്ചുനിന്നു. ഇരുവരും ഒന്നാം വിക്കറ്റിൽതന്നെ കുറിച്ചത് 188 റൺസാണ്. എന്നാൽ, പുഷ്പകുമാര ലങ്കക്ക് ആദ്യ വഴിത്തിരിവ് നൽകി. സെഞ്ച്വറിയിലേക്ക് കണ്ണുംനട്ടിരുന്ന ലോകേഷിനെ പുഷ്പകുമാര പുറത്താക്കുകയായിരുന്നു. പിന്നാലെ നൂറുകടന്ന് ബാറ്റിങ് തുടർന്ന ധവാനെയും (119) പുറത്താക്കി പുഷ്പകുമാര ശ്രീലങ്കക്ക് വീണ്ടും പ്രതീക്ഷ നൽകി. ധവാെൻറ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. രണ്ടിന് 219 എന്ന നിലയിൽ ശക്തമായിരുന്ന ഇന്ത്യക്ക് പിന്നീട് വിക്കറ്റുകൾ എളുപ്പം നഷ്ടപ്പെടാൻ തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.