Posted On
date_range Updated On
date_range ആസ്േട്രലിയക്കെതിരെ ഇന്ത്യ ‘എ’ക്ക് ജയിക്കാൻ 199 റൺസ് കൂടി
ബംഗളൂരു: ആസ്േട്രലിയക്കെതിരായ ആദ്യ അനൗദ്യോഗിക ‘എ’ ടീം ടെസ്റ്റ് മത്സരത്തിൽ വിജ യിക്കാനായി നാലാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് ഇന്ത്യക്ക് 199 റൺസ് കൂടി വേണം. 262 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ടിന് 63 എന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.
മായങ്ക് അഗർവാളും (25) അങ്കിത് ഭാവ്നെയുമാണ് (6) ക്രീസിൽ. അഭിമന്യു ഇൗശ്വരനും (0) ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് (28) പുറത്തായത്. ട്രവിസ് ഹെഡ് നേടിയ 87 റൺസാണ് രണ്ടാം ഇന്നിങ്സിൽ 292 റൺസെടുക്കാൻ ഒാസീസിനെ സഹായിച്ചത്.
നേരേത്ത ആദ്യ ഇന്നിങ്സിൽ എട്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തി 10 വിക്കറ്റ് നേട്ടം കുറിച്ചു. സിറാജിെൻറ മികവിൽ ആദ്യ ഇന്നിങ്സിൽ സന്ദർശകരെ 243 റൺസിന് പുറത്താക്കിയ ഇന്ത്യ 274 റൺസ് സ്കോർ ചെയ്ത് 31 റൺസിെൻറ ലീഡ് നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.