സതാംപ്ടൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിൽ ദക്ഷിണാഫ്രിക്ക പതറുന്നു. 36 ഓവർ പിന്നിടു േമ്പാൾ ദക്ഷിണാഫ്രിക്കക്ക് 135 റൺസ് എടുക്കുേമ്പാഴേക്കും ആറ് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. രണ്ട് വിക്കറ ്റെടുത്ത ബുമ്രയും മൂന്ന് വിക്കറ്റെടുത്ത ചാഹലുമാണ് ദക്ഷിണാഫ്രിക്കയുടെ മുൻനിരയെ തകർത്തത്.
ബുമ്രയുടെ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. പവർ പ്ലേ ഓവറുകളിൽ തന്നെ അംലയേയും ഡികോക്കിനെയും മടക്കി ബുമ്ര ഇന്ത്യക്ക് തുടക്കത്തിൽ തന്നെ മേധാവിത്വം നൽകി. പിന്നീട് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ച ഡ്യൂസനെ മടക്കി ചാഹൽ വീണ്ടും ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇതിന് പിന്നാലെ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ ദക്ഷിണാഫ്രിക്കയുടെ മുൻനിര തകരുകയായിരുന്നു.
ബാറ്റിങ്ങിനെ അനുകൂലിക്കുന്ന വിക്കറ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ പരമാവധി റൺ നേടുക എന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ പദ്ധതി. എന്നാൽ, ഇന്ത്യൻ ബൗളർമാർ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലേക്ക് പോയി.
ഹാഷിം അംല തിരിച്ചെത്തിയതാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ പ്രധാന മാറ്റം. ഇന്ത്യ മുഹമ്മദ് ഷമിക്ക് ആദ്യ മൽസരത്തിൽ അവസരം നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.