Posted On
date_range Updated On
date_range ലോകേഷ് രാഹുല്‍ ടീമില്‍ തിരിച്ചത്തെി
ന്യൂഡല്‍ഹി: പരിക്കു കാരണം പുറത്തായിരുന്ന ഇന്ത്യയുടെ ഓപണിങ് ബാറ്റ്സ്മാന്‍ ലോകേഷ് രാഹുല്‍ ഇംഗ്ളണ്ടിനെതിരെ നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചത്തെി. ബി.സി.സി.ഐ സെക്രട്ടറി അജയ് ശിര്‍ക്കെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ വലതുകാലിന്‍െറ പിന്‍തുടക്കേറ്റ പരിക്കു കാരണമായിരുന്നു താരം ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പുറത്തിരുന്നത്.
രഞ്ജി ക്രിക്കറ്റില്‍ കര്‍ണാടകക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദേശീയ ടീമിലേക്ക് വീണ്ടും വിളിവരുന്നത്. രഞ്ജിയില്‍ രാജസ്ഥാനെതിരെ സെഞ്ച്വറിനേടി ഫോം നിലനിര്‍ത്തിയിരുന്നു. രാഹുല്‍ ടീമില്‍ തിരിച്ചത്തെിയതോടെ ആദ്യ ടെസ്റ്റില്‍ ഫോമില്ലാതിരുന്ന ഗൗതം ഗംഭീറിന് വീണ്ടും ബെഞ്ചിലിരിക്കേണ്ടിവരും. വിശാഖപട്ടണത്ത് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീമിനോടൊപ്പം രാഹുല്‍ ചേര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.