ഇന്ദോർ: തുടർച്ചയായ ആറാം ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ ഒന്നാമതായി. ദക്ഷിണാഫ്രിക്കെയ പിന്തള്ളിയാണ് വിരാട് കോഹ്ലിയുടെ സംഘം ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ പട്ടത്തിലേക്ക് മുന്നേറിയത്. ഒാസീസിനെതിരായ പരമ്പരയിൽ രണ്ട് കളി കൂടി ബാക്കിനിൽക്കെയാണ് മുന്നേറ്റം. ഇന്ത്യക്ക് 120ഉം, ദക്ഷിണാഫ്രിക്കയ്ക്ക് 119ഉം പോയൻറാണുള്ളത്. ആസ്ട്രേലിയയാണ് മൂന്നാമത്. 2016 ജൂൺ മുതൽ പരമ്പര വിജയം ശീലമാക്കിയ ഇന്ത്യയുെട തുടർച്ചയായ ആറാം വിജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.