Posted On
date_range Updated On
date_range ഏകദിന റാങ്കിങ്ങിൽ ഇന്ത്യ നാലാമത്
ദുബൈ: െഎ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ നാലാമതായി. കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യ ഏകദിന മത്സരങ്ങൾ കളിച്ചിട്ട്. 119 പോയൻറുമായി ദക്ഷിണാഫ്രിക്കയാണ് റാങ്കിങ്ങിൽ ഒന്നാമത്. 118 പോയൻറുമായി ആസ്ട്രേലിയ രണ്ടാമതും 113 പോയൻറുമായി ന്യൂസിലൻഡ് മൂന്നാമതുമാണ്. 112 പോയൻറാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യക്ക്. ഇംഗ്ലണ്ട് അഞ്ചാമതും ശ്രീലങ്ക ആറാമതും ബംഗ്ലാദേശ് ഏഴാമതുമാണ്. എട്ടാം സ്ഥാനത്തുള്ള പാകിസ്താനും ഒമ്പതാമതായ വെസ്റ്റിൻഡീസും 2019ലെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. ആദ്യ എട്ട് റാങ്കിലുള്ളവർ ലോകകപ്പ് കളിക്കാൻ നേരിട്ട് യോഗ്യരാകും. ശ്രീലങ്കക്കെതിരായ പരമ്പര സമനിലയിൽ എത്തിച്ചതാണ് ബംഗ്ലാദേശിന് നേട്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.