Posted On
date_range Updated On
date_range ട്വൻറി20: രാഹുലിന് സെഞ്ച്വറി; ആദ്യ ജയം ഇന്ത്യക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പരയിൽ ആദ്യ ജയം ഇന്ത്യക്ക്. എട്ട് വിക്കറ്റിനാണ് വിരാട് കോഹ്ലിയും സംഘവും ജയം സ്വന്തമാക്കിയത്. അതിവേഗ സെഞ്ച്വറിയുമായി ലോകേഷ് രാഹുലാണ് (101 നോട്ടൗട്ട്) ഇന്ത്യക്ക് അനയാസ ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റ് പിഴുത സ്പിന്നർ കുൽദീപ് യാദവ് എട്ട് വിക്കറ്റിന് 159 റൺസിലൊതുക്കിയപ്പോൾ ഇന്ത്യ 10 പന്ത് ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
54 പന്തിൽ അഞ്ച് സിക്സും 10 ഫോറുമായി രാഹുൽ പുറത്താവാതെ നിന്നു. 20 റൺസുമായി കോഹ്ലിയായിരുന്നു വിജയം നേടുേമ്പാൾ രാഹുലിനൊപ്പം ക്രീസിൽ. രോഹിത് ശർമ (32), ശിഖർ ധവാൻ (നാല്) എന്നിവരാണ് പുറത്തായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.