വാളൂരിപ്പിടിച്ച്​ മുൻതാരങ്ങൾ

ന്യൂഡൽഹി: ആദ്യ ടെസ്​റ്റിലെ തോൽവി ക്ഷമിച്ചു. ഇപ്പോൾ ലോഡ്​സിൽ ഇന്നിങ്​സിന്​ കൂടി തോറ്റതോടെ ടീം ഇന്ത്യക്കെതിരെ വാളൂരിപ്പിടിച്ച്​ മുൻ താരങ്ങൾ രംഗത്തിറങ്ങി. ഇംഗ്ലീഷ്​ മണ്ണിലെ ദയനീയ കീഴടങ്ങലിനെതിരെ മുൻ താരങ്ങളായ വിരേന്ദർ സെവാഗ്​, ബിഷൻ സിങ്​ ബേദി, വി.വി.എസ്​. ലക്ഷ്​മൺ തുടങ്ങിയവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബെർമിങ്​ഹാമിൽ നടന്ന ഒന്നാം ടെസ്​റ്റിൽ വിരാട്​ കോഹ്​ലി ഒറ്റയാനായി ചെറുത്തുനിന്നപ്പോൾ 31റൺസിനാണ്​ പൊരുതി തോറ്റത്​. 

ലോഡ്​സിൽ പ്രതീക്ഷ​കളോടെയെത്തി​യപ്പോൾ, കോഹ്​ലിയും പോരാട്ടം നിർത്തി. ഇന്ത്യക്ക്​ ഇന്നിങ്​സിനും 159 റൺസിനും വൻ തോൽവി. അഞ്ചു ടെസ്​റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടും ജയിച്ച ആതിഥേയർ 2-0ന്​ ലീഡെഡുത്തു. ഇതോടെ പരമ്പര വിജയമെന്ന ഇന്ത്യൻ സ്വപ്​നം ബാലികേറാമലയായി മാറി. 


‘ഇന്ത്യയുടെ പ്രകടനം അതിദയനീയം. തോൽക്കു​േമ്പാഴും തളരു​േമ്പാഴുമാണ്​ ടീമിന്​ പിന്തുണ വേണ്ടത്​. പൊരുതാൻ പോലുമാവാതെ കീഴടങ്ങുന്ന കാഴ്​ച നിരാശജനകമാണ്​. ഇൗ വീഴ്​ചയിൽനിന്നും തിരിച്ചുവരാനും ആത്​മവിശ്വാസം വീണ്ടെടുക്കാനും ടീം ഇന്ത്യക്ക്​ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നു’ -വിരേന്ദർ സെവാഗ്​

വീഴ്​ചകളിൽ നിന്ന്​ പാഠം പഠിച്ച്​ ഇന്ത്യ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വി.വി.എസ്.​ ലക്ഷ്​മണി​​​െൻറ പ്രതികരണം. 
‘തീർത്തും പ്രതികൂലമായിരുന്നു സാഹചര്യങ്ങൾ. ​പൊരുതാനാവാതെ കീഴടങ്ങിയതി​​​െൻറ കാരണം മനസ്സിലാവുന്നില്ല. വീഴ്​ചകളിൽനിന്ന്​ പാഠമു​ൾകൊണ്ട്​ മൂന്നാം ടെസ്​റ്റിൽ ഇന്ത്യ തിരിച്ചുവരുമെന്ന്​ പ്രതീക്ഷിക്കുന്നു’ -വി.വി.എസ്.​ ലക്ഷ്​മൺ. 


‘രണ്ട്​ ഇന്നിങ്​സിലായി വെറും 82ഒാവർ മാത്രമേ ഇന്ത്യക്ക്​ ബാറ്റ്​ചെയ്യാനായുള്ളൂ. വീഴ്​ചകളിൽനിന്ന്​ പാഠം പഠിച്ചില്ല. ബാറ്റിലും ബൗളിലും നിരാശപ്പെടുത്തി. പൊരുതാനാവ​ാതെ കീഴടങ്ങിയതാണ്​ സങ്കടകരം. ബാറ്റിങ്ങിൽ ഒരാൾപോലും ആത്​മവിശ്വാസത്തോടെ കളിച്ചില്ല’ -മുഹമ്മദ്​ കൈഫ്​. 

‘പൊരുതാൻ ഒരുങ്ങാതെ, പ്രതിരോധാത്​കമായിരുന്നു ഇന്ത്യയുടെ പ്രകടനം. ഇംഗ്ലീഷ്​ ബൗളർമാർക്ക്​ മേധാവിത്വം സ്​ഥാപിക്കാൻ അവസരംനൽകിയ നമ്മുടെ ബാറ്റിങ്ങ്​ നിര, സ്വാഭാവിക സ്​ട്രോക്കിന്​ പോലും മുതിർന്നില്ല’ -വിനോദ്​ കാംബ്ലി. 

Tags:    
News Summary - india in england- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.