?????????? ?????? ?????????????? ???????????

ഇന്ത്യ 292ന്​ പുറത്ത്​; ഇംഗ്ലണ്ടിന്​ 40 റൺസ്​ ഒന്നാം ഇന്നിങ്​സ്​ ലീഡ്​

ല​ണ്ട​ൻ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്​റ്റിൽ ഇന്ത്യ 40 റൺസ്​ ലീഡ്​ വഴങ്ങി. ആതിഥേയരുടെ ഒന്നാം ഇന്നിങ്​സ്​ ടോട്ടലായ 332 റൺസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 292ന്​ പുറത്തായി. മുൻനിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോൾ ഉജ്ജ്വലമായി ചെറുത്തു നിന്നു രവീന്ദ്ര ജേദജയും (86 നോട്ടൗട്ട്​), അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹനുമ വിഹാരിയുമാണ്​ (56) ഇന്ത്യൻ ഇന്നിങ്​സിൽ രക്ഷയായത്​.

ക​രു​ൺ നാ​യ​രെ ത​ഴ​ഞ്ഞ്​ ടീമിൽ ഇടം നൽകിയ തീരുമാനത്തെ ന്യായീകരിക്കുന്നതായിരുന്നു ഹ​നു​മ വി​ഹാ​രിയുടെ പ്രകടനം. ​ശനിയാഴ്​ച ആ​റി​ന്​ 160 എ​ന്ന നി​ല​യി​ൽ ഇന്ത്യ പതറു​േമ്പാൾ​ ഒന്നിച്ച വി​ഹാ​രി​യും ര​വീ​ന്ദ്ര ജ​ദേ​ജ​യും 174 എന്ന നിലയിലാണ്​ ഇന്നലെ കളി പുനരാരംഭിച്ചത്​. ഏ​ഴാം വി​ക്ക​റ്റി​ൽ ഇരുവരും കൂ​ട്ടി​ച്ചേ​ർ​ത്ത 77 റ​ൺ​സി​​​െൻറ ഇന്നിങ്​സ്​ വൻ തകർച്ചയിൽ നിന്നും ഇന്ത്യയെ പിടിച്ചുയകറ്റി. ജെ​യിം​സ്​ ആ​ൻ​േ​ഡ​ഴ്​​സനെയും സ്​​റ്റു​വ​ർ​ട്ട്​ ബ്രോ​ഡി​നെയും ക്ഷ​മ​യോ​ടെ നേ​രി​ട്ടായിരുന്നു സ്​കോറിങ്​​.

സിം​ഗി​​ളും ഡ​ബ്​​ളുമായി ഇവർ നിലയുറപ്പിച്ചു. സ്​കോർ 237ലെത്തിയപ്പോഴാണ്​ വിഹാരി പുറത്തായത്​. മുഇൗൻ അലി ബെയർസ്​റ്റോവി​​​െൻറ കൈയിലെത്തിച്ച്​ അരങ്ങേറ്റക്കാരനെ മടക്കി. 124 പ​ന്തി​ൽ​നി​ന്നും ഏ​ഴ്​ ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്​​സും സ​ഹി​തമായിരുന്നു വിഹാരിയുടെ അർധശതകം. പിന്നാലെ, ഇശാന്ത്​ ശർമ (25 പന്തിൽ 4), മുഹമ്മദ്​ ഷമി (1), ജസ്​പ്രീത്​ ബുംറ (14 പന്തിൽ 0) എന്നിവരുടെ സ്​ട്രൈക്ക്​ പിടിച്ച്​ ജദേജ അടിച്ചു കളിച്ചു.

പക്ഷേ, ഒറ്റയാൻ പോരാട്ടത്തിന്​ ഇന്ത്യക്ക്​ ലീഡ്​ സമ്മാനിക്കാൻ കഴിഞ്ഞില്ല. ആൻഡേഴ്​സൻ മുഇൗൻ അലി, ​െബൻ സ്​റ്റോക്​സ്​ എന്നിവർ രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി. രണ്ടാം ഇന്നിങ്​സിൽ ഇംഗ്ലണ്ട്​ ഒടുവിലെ റിപ്പോർട്ട്​ പ്രകാരം ഒന്നിന്​ 33 എന്ന നിലയിലാണ്​.

Tags:    
News Summary - India -Emgland Test -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT