Posted On
date_range Updated On
date_range ബ്ലൈൻഡ് ലോകകപ്പ് ക്രിക്കറ്റ്: പാകിസ്താനെതിരെ ഇന്ത്യക്ക് ജയം
ദുബൈ: ബ്ലൈൻഡ് ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനെ തോൽപിച്ചു. ഏഴു വിക്കറ്റിനാണ് അയൽക്കാരെ ഇന്ത്യ മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 40 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ത്തിൽ 283 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം 34.5 ഒാവറിൽ അനായാസം മറികടന്നു. ഇന്ത്യക്കായി ഹരിയാനയുടെ ദീപക് മാലിഖ് (79), വെങ്കടേഷ് (64), ക്യാപ്റ്റൻ അജയ് റെഡ്ഡി (47) എന്നിവർ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.