Posted On
date_range Updated On
date_range ഇന്ത്യ-ഇംഗ്ലണ്ട് ‘ഫൈനൽ’ ഇന്ന്; കോഹ്ലിക്ക് ജയിക്കണം
ലണ്ടൻ: ഇരുടീമുകളും ഒാരോ മത്സരങ്ങൾ വിജയിച്ച് തുല്യതയിൽ തുടരുന്ന ഏകദിന പരമ്പരയുടെ ‘ഫൈനലാ’യ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ മത്സരത്തിൽ ഇന്ത്യ എട്ടു വിക്കറ്റിെൻറ ഗംഭീര ജയം സ്വന്തമാക്കിയിരുെന്നങ്കിലും രണ്ടാം മത്സരത്തിൽ 86 റൺസ് ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.
322 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയെ ഇംഗ്ലീഷ് ബൗളർമാർ 236 റൺസിലൊതുക്കുകയായിരുന്നു. മുന്നേറ്റനിര മികച്ച തുടക്കമിടുന്നുണ്ടെങ്കിലും മധ്യനിര ഫോമിലേക്കുയരാത്തതാണ് തുടർച്ചയായ പത്താം ഏകദിന പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യയുടെ പ്രധാന വെല്ലുവിളി.
കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും കൈക്കുഴ സ്പിന്നുമായി ഇംഗ്ലീഷുകാരെ വട്ടംകറക്കുേമ്പാഴും പേസർമാർ ഫോമിലേക്കുയരാത്തത് കോഹ്ലിയെ അലട്ടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഡെത്ത് ഒാവറുകളിൽ 82 റൺസാണ് ഉമേഷ് യാദവും സിദ്ധാർഥ് കൗളും ഹാർദിക് പാണ്ഡ്യയുമടങ്ങിയ സീമർമാർ വാങ്ങിക്കൂട്ടിയത്.
ഭുവനേശ്വർ കുമാറിെൻറയും ജസ്പ്രീത് ബുംറയുടെയും അഭാവം ഇന്ത്യക്ക് വൻ തിരിച്ചടിയാണെന്ന് കാണിക്കുന്നതാണ് അവരുടെ പ്രകടനം. നാലാം നമ്പറിൽ കെ.എൽ. രാഹുലിെൻറ ഫോമും നിർണായകമാണ്. രണ്ടാം ഏകദിനത്തിൽ മെല്ലപ്പോക്കിനെത്തുടർന്ന് കാണികളുടെ കൂവൽ ഏറ്റുവാങ്ങിയ മുൻ നായകൻ എം.എസ്. ധോണിയും പ്രകടനം മെച്ചപ്പെടുത്തേണ്ടിവരും. രണ്ടാം ഏകദിനത്തിൽ വിജയിച്ചതോടെ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇംഗ്ലണ്ട് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.