ഇന്ത്യക്കെതിരായ കളി നിർണായകം -കാലിസ്

ലണ്ടൻ: ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലേറ്റ കനത്തതോൽവിയിൽനിന്ന് തിരിച്ചെത്താൻ ടീമിന് ജാഗ്രതാ നിർദേശവുമായ ി ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസതാരം ജാക്​ കാലിസ്. ഇന്ത്യക്കെതിരായ മത്സരം ടീമിന് നിർണായകമാണെന്നും ഏതെങ്കിലും തരത്തിലുള്ള പിഴവ് ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുമെന്നും കാലിസ് മുന്നറിയിപ്പ് നൽകുന്നു.

ഇംഗ്ലണ്ടിന​ു പുറമേ താരതമ്യേന ദുർബലരെന്നു കരുതിയിരുന്ന ബംഗ്ലാദേശിനോടും തോറ്റതോടെ ദക്ഷിണാഫ്രിക്കൻ ടീം സമ്മർദത്തിലാണ്. ജയിക്കുക എന്നത് അത്ര എളുപ്പമല്ല, ഇന്ത്യയുടെ ടൂർണമ​െൻറിലെ ആദ്യ മത്സരമാണെന്നതും തങ്ങളുടേത് മൂന്നാമത്തെയെന്നതും മേൽക്കൈ നേടാൻ ഉതകുന്നതാണ്.

പരിക്കേറ്റ പേസർ എൻഗിഡിക്ക് കളിക്കാനാവുമോ എന്ന കാര്യം ഉറപ്പില്ല, അങ്ങനെയെങ്കിൽ ഡെയ്​ൽ സ്​റ്റെയിൻ ആദ്യ ഇലവനിൽ ഉൾപ്പെട്ടേക്കും. പിഴവില്ലാതെ പൊരുതിയാൽ ഇന്ത്യയെ കീഴടക്കാനാവുമെന്നും വരുംമത്സരങ്ങളിൽ അതേ ഫോം നിലനിർത്തിയാൽ ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ പൂവണിയുമെന്നും കാലിസ് ഉറച്ചുവിശ്വസിക്കുന്നു.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.