ആശങ്കിച്ച പോലെ മഴയെത്തി, അഞ്ച് വിക്കറ്റ് വീണ ന്യുസിലാൻഡ് 200 കടന്നു
മാഞ്ചസ്റ്റർ: ഓൾഡ്ട്രാഫോർഡിൽ എപ്പോൾ വേണമെങ്കിലും മഴപെയ്തേക്കാമെന്ന ആശങ്ക ശരിയായി. തുടക്കത്തിലൊന് നും കുഴപ്പമില്ലായിരുന്നെങ്കിലും 47ാമത്തെ ഓവറിലെ ആദ്യ പന്തിൽ കൃത്യം മഴയെത്തി. മഴയ്ക്കു മുമ്പ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലിയിലായിരുന്നു കിവീസ്. ലോക കപ്പ് ക്രിക്കറ്റിൻെറ ആദ്യ സെമി ഫൈനലിൽ ഇന് ത്യക്കെതിരെ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണ് പുറമെ വെറ്ററൻ താരം റോസ് ടെയ്ലറും അർധ സെഞ്ച്വറി ന േടിയിരുന്നു.
10 പന്തിൽ 16 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്ഹോമാണ് ഭുവനേശ്വർ കുമാറിൻെറ പന്തിൽ ധോണി പിടിച്ച് അഞ ്ചാമനായി പുറത്തായത്. 82 പന്തിൽ 62 റൺസുമായി ക്രീസിൽ തുടരുന്ന വെറ്ററൻ താരം റോസ് ടെയ്ലറിലാണ് കിവീസിൻെറ പ്രതീക ്ഷകൾ അവശേഷിക്കുന്നത്. അച്ചടക്കമുള്ള ബൗളിങ്ങിലൂടെ ഇന്ത്യൻ ബൗളർമാർ ന്യുസിലൻഡിനെ വരിഞ്ഞുകെട്ടിയിരിക്കുകയാ ണ്.
തുടക്കത്തിലെ തകർച്ചയിൽ നിന്ന് അർധ ശതകവുമായി ടീമിന് ആശ്വാസമേകിയ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണാണ് മൂന്നാമതായി പുറത്തായത്. യുസ്വേന്ദ്ര ചഹലിൻെറ പന്തിൽ രവീന്ദ്ര ജദേജ പിടിച്ചായിരുന്നു നായകൻെറ മടക്കം. 95 പന്തിൽ ആറ് ബൗണ്ടറി അടക്കം 67 റൺസാണ് വില്ല്യംസൺ എടുത്തത്. 36 ഓവറിൽ മൂന്ന് വിക്കറ്റിന് 136 റൺസ് എന്ന നിലയിലാണ് ന്യുസി ലൻഡ്.
സ്കോറിങ് ദുഷ്കരമായ പിച്ചിൽ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും പന്തെടുത്തു തുടങ്ങിയ ഇന്ത്യയുടെ ആക്രമണം കേമമായിരുന്നു. ഇന്നിങ്ങ്സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തിൽ ബുംറ അത്യന്തം അപകടകാരിയായ മാർട്ടിൻ ഗപ്റ്റിലിനെ വീഴ്ത്തി. 14 പന്ത് കളിച്ചിട്ടും ഒരു റൺ മാത്രമെടുക്കാൻ പാടുപെട്ട ഗപ്റ്റിലിനെ സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈയിൽ എത്തിച്ചു.
സ്കോർ 69 ൽ നിൽക്കെ 28 റൺസ് നേടിയ ഹെൻറി നിക്കോളാസിൻെറ വിക്കറ്റ് സ്പിന്നർ രവീന്ദ്ര ജദേജയാണ് വീഴ്ത്തിയത്. ഓഫ് സ്റ്റംപിന് പുറത്തു പിച്ച് ചെയ്ത പന്ത് വെട്ടിത്തിരിഞ്ഞ് ബാറ്റിനും പാഡിനുമിടയിലൂടെ നിക്കോളാസിൻെറ കുറ്റി തെറിപ്പിച്ചു. തുടക്കത്തിൽ തന്നെ ഗപ്റ്റിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ നിക്കോളാസുമായി ചേർന്ന് സുരക്ഷിതമാക്കുന്നതിനിടയിലാണ് ജദേജ തിരിച്ചടിച്ചത്. രണ്ടാം വിക്കറ്റിൽ നികോളാസ് - വില്യംസൺ സഖ്യം 68 റൺസാണ് കൂട്ടിച്ചേർത്തത്. 18 പന്തിൽ 12 റൺസെടുത്ത ജെയിംസ് നീഷാമിനെ ദിനേഷ് കാർത്തിക്കിൻെറ കൈയിലെത്തിച്ചത് ഹർദിക് പാണ്ഡ്യയാണ്.
ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ പന്തിൽ ശക്തമായ എൽ.ബി.ഡബ്യു അപ്പീലിനെ അതിജീവിച്ചാണ് ഗപ്റ്റിൽ ക്രീസിൽ നിന്നത്. ഇന്ത്യ റിവ്യു ചെയ്തെങ്കിലും ലെഗ് സ്റ്റംപിനു പുറത്തേക്കാണ് പന്ത് പോയത്. ആദ്യ രണ്ടോവറും മെയ്ഡനാവുകയായിരുന്നു. മൂന്നാം ഓവറിലാണ് ഇന്ത്യ തിരിച്ചടിച്ചത്.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന ആദ്യ സെമിയിൽ ടോസ് നേടിയ കിവി നായകൻ കെയിൻ വില്യംസൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിൽ ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട് പ്രവചിക്കുന്നു. വൈകുന്നേരം 6 മുതൽ 7 വരെ നേരിയ മഴ പെയ്യുമെന്നും റിപ്പോർട്ടിലുണ്ട്. ഓരോ മാറ്റവുമായാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിന് പകരക്കാരനായി യുസ്വേന്ദ്ര ചഹാൽ ഇന്ത്യൻ ടീമിലെത്തി, ന്യൂസിലൻഡ് ടീമിൽ ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസണും ഇടംനേടി.
റൗണ്ട് റോബിൻ ലീഗിൽ ഒന്നാം സ്ഥാനക്കാരായി രാജകീയമായിട്ടായിരുന്നു വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും സെമി പ്രവേശനം. റൺറേറ്റിെൻറ കടാക്ഷത്തിൽ പാകിസ്താനെ മറികടന്ന് നാലാം സ്ഥാനക്കാരായാണ് കിവീസിെൻറ വരവ്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ലീഗ് റൗണ്ടിൽ ട്രെൻറ്ബ്രിജിൽ നടത്താനിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. എന്നാൽ ലോകകപ്പിനുമുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചതിെൻറ ആത്മവിശ്വാസം ന്യൂസിലൻഡിനുണ്ട്. വീണുകിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തി ആദ്യ ലോകകിരീടം ഷെൽഫിലെത്തിക്കാനാകും കറുത്തതൊപ്പിക്കാരുടെ ശ്രമം. ലോകകപ്പിൽ ഇതുവരെ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചുവെന്നതും ന്യൂസിലൻഡിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇന്ത്യക്കെതിരായ അവസാന മത്സരം കഴിഞ്ഞ് മാധ്യമപ്രവർത്തകരെ കണ്ട ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്ന സെമിഫൈനലിസ്റ്റുകളിൽ ഇന്ത്യൻ ടീമാണ് കപ്പ് നേടാൻ കൂടുതൽ സാധ്യത കൽപ്പിച്ചത്.
റോഡ് ടു സെമി
അവസാന ലീഗ് മത്സരങ്ങൾ നടന്ന ജൂലൈ ഏഴിനായിരുന്നു എല്ലാം മാറിമറിഞ്ഞത്. ആദ്യ കളിയിൽ ഇന്ത്യ ഏഴുവിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ടേബിൾ ടോപ്പേഴ്സായിരുന്ന ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി 10 റൺസ് തോൽവി വഴങ്ങുകയും ചെയ്തതോടെ സെമിഫൈനൽ െലെനപ്പ് അട്ടിമറിഞ്ഞു. ഇന്ത്യ ഒന്നാമതും ഒാസീസ് രണ്ടാമതുമായി. ഇന്ത്യക്ക് എതിരാളി അവസാന ലാപ്പിൽ കിതച്ചോടുന്ന ന്യൂസിലൻഡ്. ഒാസീസിന് ആതിഥേയരായ ഇംഗ്ലണ്ടും. ഒമ്പതിൽ ഏഴ് വിജയവും ഒരുതോൽവിയുമടക്കം ഒരു മത്സരം ഉപേക്ഷിച്ചതുമടക്കം ഇന്ത്യ 15 പോയൻറ് നേടി. ഏക തോൽവി ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയാണ്. ആദ്യ ആറുമത്സരങ്ങളിൽ അപരാജിതരായി മുന്നേറിയ ബ്ലാക് ക്യാപ്സ് അവസാന മൂന്ന് മത്സങ്ങളിൽ പാകിസ്താൻ, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ തോറ്റമ്പി. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ പുലികളായിരുന്ന കിവീസ് ടീം ശക്തരായ എതിരാളികൾക്കെതിരെ എലികളാകുന്ന കാഴ്ചയായിരുന്നു.
പ്രതീക്ഷയുടെ പിച്ച്
സെമിക്കുവേണ്ടി പുതിയ പിച്ചാണ് ഓൾഡ്ട്രാഫോഡിൽ തയാറാക്കിയിരിക്കുന്നത്. ഈ ലോകകപ്പിൽ 300ന് മുകളിലും അതിനടുത്തും സ്ഥിരമായി സ്കോർ ചെയ്യാൻ ഇവിടെ ടീമുകൾക്ക് സാധിച്ചിരുന്നു. അവസാന ലീഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും 300 പിന്നിട്ടു. ഓൾഡ്ട്രാഫോഡിൽ കളിച്ച രണ്ട് മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പം നിന്നുവെന്നത് പ്രതീക്ഷയാണ്. ഈ ലോകകപ്പിെല ഏറ്റവും ഉയർന്ന സ്കോറായ 397 (അഫ്ഗാനിസ് താനെതിരെ ഇംഗ്ലണ്ട്) റൺസ് പിറന്നതും ഇതേ ഗ്രൗണ്ടിലാണ്. ഇവിടെ നടന്ന അഞ്ചിൽ അഞ്ചുമത്സരങ്ങളും ജയിച്ചത് ആദ്യം ബാറ്റുചെയ്തവരാണ്.
ന്യൂസിലൻഡിനെ ഭയപ്പെടുത്തി സെമി ഭൂതം
ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ആസ്ട്രേലിയക്കൊപ്പം ഏറ്റവും കൂടുതൽ സെമി കളിച്ച ടീമെന്ന റെക്കോഡ് പങ്കിടുന്നത് ന്യൂസിലൻഡാണ്. ഏഴ് സെമികൾ കളിക്കാൻ യോഗ്യത ലഭിച്ചിട്ടും ആകെ ഒരു പ്രാവശ്യം മാത്രമാണ് കിവീസ് ഫൈനലിലെത്തിയത്. അതും 2015ൽ സ്വന്തം മണ്ണിലും ആസ്ട്രേലിയയിലുമായി നടന്ന ലോകകപ്പിൽ. അന്ന് ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് പരാജയപ്പെടുത്തിയ ബ്രണ്ടൻ മക്കല്ലത്തിെൻറ കീഴിലിറങ്ങിയ കിവീസ് പക്ഷേ ഫൈനലിൽ ഒാസീസിനോട് പരാജയപ്പെട്ടു. മറുവശത്ത് ഇന്ത്യ ഇതുവരെ ആറ് സെമി ഫൈനലുകൾ കളിച്ചതിൽ മൂന്നെണ്ണം വിജയിക്കുകയും മൂന്നെണ്ണത്തിൽ പരാജയം രുചിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.