വനിത ലോകകപ്പ്​ ക്രിക്കറ്റ്​:  ഇംഗ്ലണ്ടിന്​ വിജയലക്ഷ്യം 282 റൺസ്​

​െഡർബി (ഇംഗ്ലണ്ട്​): ഒാപണർമാരായ പൂനം റോത്ത് ​(86), സ്​മൃതി മന്ദന (90), ക്യാപ്​റ്റൻ മിതാലി രാജ്​ (71) എന്നിവരുടെ അർധ സെഞ്ച്വറി മികവിൽ വനിത ലോകകപ്പ്​ ക്രിക്കറ്റി​​െൻറ ഉദ്​ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ 281 റൺസ്​. 144 റൺസി​​െൻറ കൂട്ടുകെ​െട്ടാരുക്കിയ പൂനം റോത്ത്​^സ്​മൃതി മന്ദന എന്നിവരുടെ ഒാപണിങ്​ കൂട്ടുകെട്ട്​ മികവിലാണ്​ ആതിഥേയർക്കെതിരെ ഇന്ത്യക്ക്​ മികച്ച സ്​കോർ കണ്ടെത്താനായത്​.

ടോസ്​ നേടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, ഇംഗ്ലണ്ട്​ ക്യാപ്​റ്റൻ ഹെതർ നൈറ്റി​​െൻറ കണക്കുകൂട്ടൽ ഇന്ത്യൻ ഒാപണിങ്​ ജോടികൾ തെറ്റിച്ചു. പൂനം റോത്തും സ്​മൃതി മന്ദനയും ഇംഗ്ലീഷ്​ ബൗളിങ്ങിലെ ചതിക്കുഴികൾ മനസ്സിലാക്കി കരുതലോടെ ബാറ്റുവീശിയപ്പോൾ വിക്കറ്റ്​ വീഴാതെ ഇന്ത്യൻ സ്​കോർ ഉയർന്നു. ടീം ടോട്ടൻ 144ൽ എത്തിനിൽക്കെയാണ്​ ആദ്യ വിക്കറ്റ്​​ വീഴുന്നത്​. ഡെന്നി​സൽ ഹേസലി​​െൻറ പന്തിൽ സെഞ്ച്വറിക്കരികെ സ്​മൃതി മന്ദനയാണ് (90)​ പുറത്തായത്​.
 

മിഥാലി രാജിൻറെ ബാറ്റിങ്
 


എന്നാൽ, ക്രീസിലെത്തിയ ക്യാപ്​റ്റൻ മിതാലി രാജ്​, റോത്തിനെ കൂട്ടുപിടിച്ച്​ സ്​കോറുയർത്തി. രണ്ടാം വിക്കറ്റിൽ 78 റൺസി​​െൻറ പാർട്​ണർഷിപ്പുമായി നിൽക്കവെ പൂനം റോത്ത്​ (86) പുറത്തായി. മറുവശത്ത്​ ക്യാപ്​റ്റൻ മിതാലി രാജ്​ അർധ സെഞ്ച്വറിയുമായി കുതിച്ചു. മിതാലി രാജി​​െൻറ തുടർച്ചയായ ഏഴാം അർധ സെഞ്ച്വറിയാണിത്​. 71 റൺസുമായി ക്യാപ്​റ്റൻ അവസാനപന്തിൽ പുറത്താവുകയായിരുന്നു. ഹർമൻപ്രീത്​ കൗർ 24 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഹെതർ നൈറ്റ്​ രണ്ടു വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ, ഡാനിലെ ഹേസൽ ഒരു വിക്കറ്റ്​ വീഴ്​ത്തി.

Tags:    
News Summary - ICC Women's World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT