ഒന്നാമനായി കോഹ്ലി; ഒന്ന് പിറകോട്ടുപോയി രഹാനെ
ദുബൈ: ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ വിരാട് കോഹ്ലി ഒന്നാംസ്ഥാ നം നിലനിർത്തിയപ്പോൾ അജിൻക്യ രഹാനെ ഒരു സ്ഥാനം പിന്നിലേക്ക് പോയി. 928 പോയൻറുള്ള കോ ഹ്ലിയേക്കാൾ 17 പോയൻറ് പിറകിലാണ് രണ്ടാം സ്ഥാനത്തുള്ള ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്ത്. ചേതേശ്വർ പൂജാര ആറാംസ്ഥാനത്ത് തുടരുേമ്പാൾ രഹാനെ ഒമ്പതാമനാണ്.
ബൗളർമാരുടെ റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ആറും രവി ചന്ദ്ര അശ്വിൻ എട്ടും മുഹമ്മദ് ഷമി ഒമ്പതും സ്ഥാനത്താണ്. പാറ്റ് കമ്മിൻസും നീൽ വാഗ്റുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജ മൂന്നും അശ്വിൻ നാലും സ്ഥാനത്തുണ്ട്.
ജാസൺ ഹോൾഡർ, ബെൻ സ്റ്റോക്സ് എന്നിവർ ആദ്യ സ്ഥാനങ്ങൾ നേടി. ഏകദിനത്തിൽ ബാറ്റ്സ്മാന്മാരിൽ കോഹ്ലിയും ബൗളർമാരിൽ ബുംറയുമാണ് ഒന്നാമത്. ടെസ്റ്റിൽ ഇന്ത്യയും ഏകദിനത്തിൽ ഇംഗ്ലണ്ടും ട്വൻറി20യിൽ പാകിസ്താനുമാണ് ഒന്നാംറാങ്കിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.