Posted On
date_range Updated On
date_range ട്വൻറി20 റാങ്കിങ്: ഒന്നാം സ്ഥാനം കൈവിടാതെ കോഹ്ലി
ദുബൈ: െഎ.സി.സി ട്വൻറി20 ബാറ്റ്സ്മാന്മാരിൽ ഒന്നാം സ്ഥാനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചിനേക്കാൾ 39 പോയൻറ് മുന്നിലാണ് കോഹ്ലി. ശ്രീലങ്കക്കെതിരായ ഏക ട്വൻറി20 മത്സരത്തിലുൾപ്പെടെയുള്ള പ്രകടനമാണ് കോഹ്ലിയെ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചത്. വിൻഡീസ് താരം എവിൻ ലവീസ് കരിയറിലെ മികച്ച റാങ്കിങ്ങായ മൂന്നാം സ്ഥാനത്തെത്തി.
അതേസമയം, ബൗളർമാരിൽ ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ ഒരു സ്ഥാനം കയറി രണ്ടാമതെത്തി. ദക്ഷിണാഫ്രിക്കയുടെ ഇംറാൻ താഹിറിനെ മറികടന്നാണ് ബുംറ രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്താെൻറ ഇമാദ് വസീമാണ് ബൗളർമാരിൽ ഒന്നാമൻ. ടീം റാങ്കിങ്ങിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, പാകിസ്താൻ, വെസ്റ്റിൻഡീസ് എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.