Posted On
date_range Updated On
date_range ഐ.സി.സി ട്വന്‍റി20 റാങ്കിങ്; കോഹ്ലിയും രാഹുലും രോഹിതും ആദ്യ പത്തിൽ
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിലെ മികച്ച പ്രകടനം ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് നേട്ടമായി. ഐ.സി.സി റാങ്കിങ്ങിൽ ഇന്ത്യൻ നിരയിലെ മൂന്നുപേരാണ് ആദ്യ പത്തിൽ സ്ഥാനം പിടിച്ചത്.
വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുലാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് രാഹുൽ. രോഹിത് ശർമ ഒമ്പതാം സ്ഥാനത്തും ക്യാപ്റ്റൻ വിരാട് കോഹ്ലി പത്താം സ്ഥാനത്തുമുണ്ട്. പാക് താരം ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്.
ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളിൽ വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിൽ ചേതേശ്വർ പൂജാര നാലാം റാങ്കിലും അജങ്ക്യ രഹാനെ ആറാം സ്ഥാനത്തുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.