Posted On
date_range Updated On
date_range ടെസ്റ്റ് റാങ്കിങ്: കോഹ്ലി അഞ്ചാം സ്ഥാനത്ത്; പുജാര നാലാമത്
ദുബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ, െഎ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തേക്കുയർന്നു. നേരത്തേ ആറാം സ്ഥാനത്തായിരുന്ന കോഹ്ലി ആസ്ട്രേലിയയുടെ ഡേവിഡ് വാർണറെ പിന്തള്ളിയാണ് അഞ്ചിലെത്തിയത്. ഏകദിനത്തിലും ട്വൻറി20യിലും ഒന്നാം നമ്പർ ബാറ്റ്സ്മാനാണ് കോഹ്ലി.
ചേതേശ്വർ പുജാര നാലാം സ്ഥാനത്തുണ്ട്. ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ബൗളർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജദേജ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. ടീം റാങ്കിങ്ങിൽ ഇന്ത്യ 125 പോയേൻറാടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദക്ഷിണാഫ്രിക്കയാണ് (111) രണ്ടാം സ്ഥാനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.