Posted On
date_range Updated On
date_range ഹാപ്പി കോഹ്ലി: റാങ്കിങ്ങിൽ ഒന്നാമനായി പുതുവർഷത്തിലേക്ക്
ന്യൂഡൽഹി: പുതുവർഷം പിറക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ പദവിയിൽ കോഹ്ലി തന്നെ. 2019ലെ അവസാനത്തെ ഐ.സി.സി റാങ്കിങ് ചൊവ്വാഴ്ച പുറത്തുവന്നപ്പോൾ രണ്ടാമതുള്ള സ്റ്റീവ് സ്മിത്തിനേക്കാൾ 17 പോയൻറ് ലീഡുമായി കോഹ്ലി നമ്പർ വൺ. ഇന്ത്യൻ നായകന് 928ഉം, സ്മിത്തിന് 911ഉം പോയൻറാണുള്ളത്.
ന്യൂസിലൻഡിെൻറ കെയ്ൻ വില്യംസനാണ് മൂന്നാം സ്ഥാനത്ത്. ചേതേശ്വർ പുജാര നാലാം സ്ഥാനം നിലനിർത്തിയപ്പോൾ, അജിൻക്യ രഹാനെ ഏഴിലേക്ക് പിന്തള്ളപ്പെട്ടു. പാറ്റ് കമ്മിൻസാണ് ഒന്നാം റാങ്കിൽ. ടീം റാങ്കിങ്ങിൽ ഇന്ത്യ തന്നെ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.