Posted On
date_range Updated On
date_range സ്റ്റീവ് സ്മിത്തിനോട് മോശം പെരുമാറ്റം; റബാദക്ക് പരമ്പര വിലക്കിന് സാധ്യത
പോർട്ട് എലിസബത്ത്: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെതിരെ അതിരുവിട്ട് പെരുമാറിയ ദക്ഷിണാഫ്രിക്കൻ ബൗളർ കാഗിസോ റബാദക്ക് വിലക്കിന് സാധ്യത.
ഒന്നാം ഇന്നിങ്സിൽ റബാദയുടെ പന്തിൽ സ്മിത്ത് പുറത്തായി മടങ്ങുേമ്പാൾ പ്രകോപിപ്പിക്കുംവിധം ഒച്ചവെക്കുകയും ദേഹത്ത് തട്ടുകയും ചെയ്തതാണ് നടപടിക്ക് കാരണമായത്.
മത്സരത്തിനു ശേഷം ഇതുസംബന്ധിച്ച് െഎ.സി.സി അച്ചടക്കസമിതിക്ക് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മത്സരങ്ങളിൽ വിലേക്കർപ്പെടുത്തിയാൽ പരമ്പര തന്നെ നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.