Posted On
date_range Updated On
date_range വേൾഡ് ട്വൻറി20: ഇന്ത്യൻ ടീമിനെ ഹർമൻ പ്രീത് നയിക്കും
ന്യൂഡൽഹി: വനിത ട്വൻറി20 ടൂർണമെൻറിനുള്ള ഇന്ത്യൻ ടീമിനെ ഹർമൻ പ്രീത് നയിക്കും. നവംബർ ഒമ്പതു മുതൽ 24 വരെ വെസ്റ്റിൻഡീസിലാണ് വേൾഡ് ചാമ്പ്യൻഷിപ്. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. മിതാലി രാജ്, വേദ കൃഷ്ണമൂർത്തി, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, അനുജ പാട്ടിൽ, ഏക്ത ബിഷ്ട്, പൂനം യാദവ് എന്നിവരും ടീമിലുണ്ട്. ഗ്രൂപ് ‘ബി’യിൽ ആസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ, അയർലൻഡ് എന്നിവർക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.