Posted On
date_range Updated On
date_range മുഖത്തടിക്കൽ: ശ്രീശാന്തിനോട് മാപ്പ് ചോദിച്ച് ഹർഭജൻ
മുംബൈ: ഐ.പി.എൽ മത്സരത്തിനിടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ മുഖത്തടിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് ഹർഭജ ൻ സിങ്. തൻെറ ജീവിതത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈ വലിയ തെറ്റ് ആയിരിക്കുമെന്ന് ഭാജി വ്യക്തമാക്കി.
ഒരുപാട് ആളുകൾ ഇപ്പോഴും ആ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നു. എനിക്ക് പഴയ കാലത്തേക്ക് തിരികെ പോയി തെറ്റുതിരുത്താൻ സാധിച്ചാൽ ഞാൻ അത് ചെയ്യും. ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു- ഹർഭജൻ പറഞ്ഞു. ശ്രീശാന്തിനെ ഒരു സഹോദരനെന്ന നിലയിൽ പരിഗണിക്കുന്നുവെന്നും എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.