Posted On
date_range Updated On
date_range തിരുവനന്തപുരം ഏകദിനം: ‘മാൻ ഓഫ് ദ മാച്ച് പുരസ്കാരം’ മാലിന്യക്കൂമ്പാരത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം കപ്പെടുത്തപ്പോൾ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജദേജക്ക് നൽകിയ മാൻ ഒാഫ് ദ മാച്ച് സമ്മാനത്തിെൻറ പ്രതീകാത്മക കാർഡ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ.
ജദേജയുടെ പ്രകടനത്തിന് പേടിഎം നല്കിയ ലക്ഷം രൂപയുടെ പുരസ്കാര കാർഡാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളി ജയന് ലഭിച്ചത്. സ്പോൺസർമാരെ പ്രീതിപ്പെടുത്താൻ അവാർഡ്ദാന ചടങ്ങിൽ ബി.സി.സി.ഐ പ്ലാസ്റ്റിക് കാർഡുകൾ നൽകുമെങ്കിലും പിന്നീട് ചെക്ക് വാങ്ങിയശേഷം ഇവ സ്റ്റേഡിയത്തിൽ ഉപേക്ഷിച്ച് താരങ്ങൾ മടങ്ങുകയാണ് പതിവ്.
ഇത്തരത്തിൽ ജദേജ ഗ്രീൻഫീൽഡിൽ ഉപേക്ഷിച്ച കാർഡാണിത്. ‘പ്രകൃതി’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് അവരുടെ പേജിലൂടെ ചിത്രം പുറത്തുവിട്ടത്. പ്രകൃതിക്ക് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കിക്കൂടേ എന്ന് ചോദിച്ചാണ് സംഘടന ചിത്രം പങ്കുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.