Posted On
date_range Updated On
date_range സേവാഗും ഗെയ്ലും അഫ്രീദിയും യു.എ.ഇയിൽ കളിക്കാനെത്തുന്നു
ദുബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗ് വീണ്ടും കളത്തിലേക്ക്. യു.എ.ഇയില്‍ ആരംഭിക്കുന്ന ടെന്‍ ക്രിക്കറ്റ് ലീഗിലാണ് സെവാഗ് പാഡണിയുന്നത്. ക്രിസ് ഗെയില്‍, കുമാര സംഗക്കാര, അഫ്രീദി തുടങ്ങിയ വമ്പന്‍മാരും ടൂര്‍ണമെന്‍റിന് ഇറങ്ങുന്നുണ്ട്.
ടീം പക്ത്തുണ്‍സിന്‍റെ നായകനായാകും അഫ്രീദി കളം പിടിക്കുക. ഓരോ ടീമിനും പത്തോവറാണ് ബാറ്റിങിന് ലഭിക്കുക. കേവലം നാല് ദിവസങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്‍റ് നീണ്ടു നില്‍ക്കുക. ഡിസംബര്‍ 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് 24ന് സമാപിക്കും. യു.എ.ഇയിലാകും താരലേലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.