‘‘ഗംഭീർ എന്ന ക്രിക്കറ്റ്​ താരത്തെ ഇഷ്​ടം; മനുഷ്യനെന്ന നിലയിൽ അയാൾക്ക്​ കുഴപ്പമുണ്ട്​’’

കറാച്ചി: മുൻ ഇന്ത്യൻ ഒാപ്പണർ ഗൗതം ഗംഭീറും പാകിസ്​താൻ ഒാൾറൗണ്ടർ ഷാഹിദ്​ അഫ്രീദിയും തമ്മിൽ കളത്തിലും കളത്തിന്​ പുറത്തുമുള്ള വാഗ്വാദവും തർക്കവുമെല്ലാം സമൂഹമാധ്യമങ്ങളിലെ പതിവു​കാഴ്​ചയാണ്​. ഗൗതം ഗംഭീറിനെതിരെ പുതിയ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഷാഹിദ്​ അഫ്രീദി.

ഒരു ക്രിക്കറ്റ്​താരം എന്ന നിലയിലും, ബാറ്റ്​സ്​മാൻ എന്ന നിലയിലും ഗംഭീറി​െന ഇഷ്​ടമാണ്​. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തി​​െൻറ സ്വഭാവത്തിൽ കുറച്ചു പ്രശ്​നങ്ങളുണ്ട്​. അദ്ദേഹത്തി​​െൻറ തന്നെ ഫിസിയോ ഇൗ​ പ്രശ്​നം ചൂണ്ടിക്കാട്ടിയിട്ടുണ്ട്​ - അഫ്രീദി അഭിപ്രായപ്പെട്ടു.

പാകിസ്​താനി അവതാരക സൈനബ്​ അബ്ബാസുമായുള്ള അഭിമുഖത്തിനിടെയാണ്​ അഫ്രീദി അഭിപ്രായ പ്രകടനം നടത്തിയത്​. ഇന്ത്യൻ ടീമി​​െൻറ ആരോഗ്യ പരിശീകനായിരുന്ന പാഡി ആപ്​റ്റൺ​​െൻറ വാക്കുകൾ ഉദ്ധരിച്ചാണ്​ അഫ്രീദിയുടെ പരാമർ​ശം.ഗംഭീർ മാനസികമായും വൈകാരിമായും വളരെ ദുർബലനായ മനുഷ്യനാണെന്ന്​ പാഡി ആപ്​റ്റൺ ത​​െൻറ പുസ്​തകത്തിൽ പരമാർശിച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇന്ത്യയുടെ കശ്​മീർ വിഷയത്തിലെ ഇടപെടലുകൾക്കെതിരെയും അഫ്രീദി നടത്തിയ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി എം.പി കൂടിയായ ഗംഭീർ നേരത്തേ രംഗത്തുവന്നിരുന്നു. വാക്​പോരിനിടെ അഫ്രീദിയെ ബുദ്ധിയുറക്കാത്ത വ്യക്തിയായി ഗംഭീർ വിശേഷിപ്പിച്ചിരുന്നു. 
 

Tags:    
News Summary - Like Gautam Gambhir the cricketer but not as a human being: Shahid Afridi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.