Posted On
date_range Updated On
date_range ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ടർ: ജയസൂര്യക്ക് പകരം ഗ്രെയിം ലബ്റോയി
കൊളംബോ: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയിൽ കൂട്ടത്തോൽവി ഏറ്റുവാങ്ങിയേതാടെ രാജിവെച്ച ശ്രീലങ്കയുടെ ചീഫ്സെലക്ടർ സനത് ജയസൂര്യക്ക് പകരം പുതിയയാളെ നിയമിച്ചു. ശ്രീലങ്കയുടെ മുൻ ടെസ്റ്റ് താരമായിരുന്ന ഗ്രെയിം ലബ്റോയിയെ ആണ് ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ നിയമിച്ചത്. പാകിസ്താനെതിരെ യു.എ.ഇയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനു മുന്നോടിയായാണ് പുതിയ സെലക്ടറെ നിമയമിക്കുന്നത്. സെപ്റ്റംബർ 28നാണ് പാകിസ്താനെതിരായ ടെസ്റ്റ് തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.