Posted On
date_range Updated On
date_range ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് മോശം തുടക്കം
കൊൽക്കത്ത: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ഒന്നാം ദിനം അവസാനിക്കുേമ്പാൾ 17 റൺസ് എടുക്കുന്നതിനിടെ നിർണായകമായ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഒന്നാം ദിനത്തിലെ കളി വെളിച്ചക്കുറവ് മൂലം നിർത്തിവെച്ചു.
എട്ട് റൺസെടുത്ത ശിഖർ ധവാനും റണ്ണൊന്നുമെടുക്കാതെ കെ.എൽ. രാഹുലും, വിരാട് കോഹ്ലിയുമാണ് പുറത്തായത്. ചേതശ്വർ പൂജാരയും, വിരാട് കോഹ്ലിയുമാണ് പുറത്താകാതെ നിൽക്കുന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ലക്മലിെൻറ ബോളിങ്ങാണ് ഇന്ത്യയെ തകർത്തത്.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം മൽസരം വൈകിയാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.