Posted On
date_range Updated On
date_range ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗന് പരിക്ക്
ലണ്ടൻ: ലോകകപ്പിന് ടോസ് വീഴാൻ അഞ്ചുദിനം ബാക്കിനിൽക്കെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയി ൻ മോർഗന് പരിക്ക്. ഫീൽഡിങ് പരിശീലനത്തിനിടെ കൈവിരലിനാണ് പരിക്കേറ്റത്. ശനിയാഴ്ച ആസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിനുള്ള ഒരുക്കത്തിനിടെ ഫീൽഡ് ചെയ്യുേമ്പാഴാണ് പരിക്കേറ്റത്. പന്ത് പിടിക്കാൻ ഡൈവ് ചെയ്യുന്നതിനിടെ വീണ ക്യാപ്റ്റൻ വേദനകൊണ്ട് പുളഞ്ഞാണ് മൈതാനം വിട്ടത്. താരത്തെ പരിശോധനക്ക് വിധേയനാക്കിയതായി ടീം മാനേജ്െമൻറ് അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.