Posted On
date_range Updated On
date_range സ്മിത്തിന് സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഒാസീസിന് 12 റൺസ് ജയം
സതാംപ്ടൺ: ചാമ്പ്യൻ പകിട്ടുമായി ഇംഗ്ലണ്ടിലെത്തിയ ഒാസീസിന് സന്നാഹ മത്സരത്തിൽ ജയത്തോടെ തുടക്കം. ഒന്നാം നമ്പറുകാരായ ഇംഗ്ലണ്ടിനെതിരെ 12 റൺസിെൻറ ജയവുമായി ഒാസീസ് ജൈത്രയാത്രക്ക് തുടക്കമിട്ടു.
സ്റ്റീവ് സ്മിത്തിെൻറ സെഞ്ച്വറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടിയപ്പോൾ, ഇംഗ്ലണ്ട് 285ന് പുറത്തായി. സ്മിത്തിന് പുറമെ ഡേവിഡ് വാർണറും (47), ഷോൺ മാർഷും (30), അലക്സ് കാരി (30)യും തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജെയിംസ് വിൻസ് (64), ജോസ് ബട്ലർ (52), ക്രിസ് വോക്സ് (40) എന്നിവരുടെ മികവിൽ പൊരുതിയെങ്കിലും 49.3 ഒാവറിൽ 285ന് പുറത്തായി. ബെഹ്റൻഡോഫും കെയ്ൻ റിച്ചാഡ്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.