അഞ്ച് വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഐ.സി.സി റാങ്കിങ്ങിൽ ഒന്നാമത്

ന്യുഡൽഹി: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത്. 2013 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഐ.സി.സി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് എട്ട് പോയിന്‍റുകൾ ഉയർത്തിയാണ് 125 പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 122 പോയിന്‍റാണ്​. 

ഇംഗ്ലണ്ടി​​​െൻറ എട്ട് പോയിന്‍റുകൾ ഉയർന്നപ്പോൾ ഇന്ത്യ ഒരു പോയിന്‍റ് നഷ്ടപ്പെടുത്തിയാണ് രണ്ടാം സ്ഥാനക്കാരായത്. ട്വന്‍റി-ട്വന്‍റിയിൽ പാക്കിസ്ഥാന്‍റേയും ആസ്​ത്രേലിയയുടെയും താഴെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്.

 

Tags:    
News Summary - England overtake India to reach No.1 in ODI rankings-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.