Posted On
date_range Updated On
date_range ഐ.പി.എൽ സംപ്രേക്ഷണം ചെയ്യാൻ ദൂരദർശനും
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ഇനി മുതൽ ദൂരദർശനിലും കാണാം. വമ്പൻ തുകക്ക് െഎ.പി.എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ ഗ്രൂപ്പും ദൂരദർശനും ചേർന്നുള്ള പുതിയ കരാർ പ്രകാരമാണ് പുതിയ തീരുമാനം.
ആഴ്ചയിൽ ഒരു കളി എന്ന നിലക്കായിരിക്കും സംപ്രേക്ഷണം. കളി തത്സമയം തന്നെ ദൂരദർശനിൽ കാണാം എന്നു കരുതിയെങ്കിൽ തെറ്റി. ഒരു മണിക്കൂർ ൈവകിയായിരിക്കും മത്സരങ്ങൾ സംപ്രേക്ഷണം െചയ്യുക. െഎ.പി.എൽ മത്സരങ്ങൾ കാണിക്കുന്നതിലൂടെ ദൂരദർശന് ലഭിക്കുന്ന വരുമാനത്തിെൻറ 50 ശതമാനം സ്റ്റാർ ഗ്രൂപ്പിന് നൽകുകയും വേണം.
െഎ.പി.എൽ ഇന്ത്യയുടെ എല്ലാ ഭാഗത്തും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാറിെൻറ പുതിയ നീക്കം. കേബിൾ സർവീസും ഡി.ടി.എച്ച് സർവീസുമെത്താത്ത ഇന്ത്യയിലെ ഉൾനാടൻ പ്രദേശങ്ങളിലും കായിക മാമാങ്കത്തിെൻറ പെരുമയെത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.