Posted On
date_range Updated On
date_range വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്; ധോണിയോട് ലതാ മങ്കേഷ്കർ
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് മഹേന്ദ്ര സിങ് ധോണിയോട് ഗായിക ലതാ മങ്കേഷ്കർ. ന്യൂസിലാൻഡിനെതിരായ സെമി മൽസരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് ലതാ മങ്കേഷ്കറിൻെറ പ്രതികരണം.
"നിങ്ങൾ വിരമിക്കാൻ പോവുകയാണെന്ന വാർത്ത ഞാൻ കേട്ടു. നിങ്ങൾ അത് ചെയ്യരുത്. ഇൗ രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. ദയവായി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്"- ലതാ മങ്കേഷ്കർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ന്യുസിലാൻഡുമായി നടന്ന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ക്യാപ്റ്റൻ കോഹ്ലിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.