കളിയിൽ ശ്രദ്ധിക്കുന്നില്ല; പാണ്ഡെ​യോട്​ പൊട്ടിത്തെറിച്ച് ധോണി- വിഡിയോ

ഇന്ത്യൻ നായകനായ കാലത്ത് എം.എസ് ധോണി അറിയപ്പെട്ടത്​ ക്യാപറ്റൻ കൂൾ എന്നായിരുന്നു. നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങൾ കളത്തിലുണ്ടാവുമ്പോൾ ധോണിയെന്ന നായകൻറെ മുഖത്ത് ഭയത്തിൻെറയോ നിരാശയുടെയോ ഭാവങ്ങൾ ഉണ്ടാകാറില്ല. പകരം സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന നായകനായിരുന്നു അദ്ദേഹം. 

എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻറി 20 മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന മനീഷ് പാണ്ഡേയോട്​ ധോണി  ശരിക്കും ദേഷ്യപ്പെട്ടു. മറ്റെവിടെയെങ്കിലും നോക്കാതെ കളിയിൽ ഫോക്കസ് ചെയ്യുവാൻ ധോണി ദേഷ്യത്തോടെ ആവശ്യപ്പെടുന്നുണ്ട്. പിന്നീടെത്തിയ പന്ത് ബൗണ്ടറി കടത്തിയാണ്​ മഹി ദേഷ്യം തീർക്കുന്നത്.

Full View
Tags:    
News Summary - Dhoni gets angry at Pandey for not paying attention -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.