സി.കെ. ഖന്ന താല്‍ക്കാലിക ബി.സി.സി.ഐ പ്രസിഡന്‍റായേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി സി.കെ. ഖന്ന ബി.സി.സി.ഐയുടെ താല്‍ക്കാലിക പ്രസിഡന്‍റാകാന്‍ സാധ്യത. നിലവിലെ ജോ. സെക്രട്ടറി അമിതാഭ് ചൗധരിയും ട്രഷറര്‍ അനിരുദ്ധ് ചൗധരിയും തല്‍സ്ഥാനത്തു തുടരാനും സാധ്യതയേറി. ലോധ കമീഷന്‍ നിര്‍ദേശിച്ച കൂളിങ് ഓഫ് പീരിയഡിന് വിധേയമായി ആകെ 18 വര്‍ഷം വരെ ബി.സി.സി.ഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ ഭാരവാഹിത്വം വഹിച്ചവര്‍ക്കും ബി.സി.സി.ഐ ഭാരവാഹികളാകാം എന്ന സുപ്രീംകോടതി ഉത്തരവാണ് ഇവരുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നത്.

ഗെയിം ഡെവലപ്മെന്‍റ് ജനറല്‍ മാനേജര്‍ രത്നാകര്‍ ഷെട്ടിയും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ എം.വി. ശ്രീധറും തല്‍സ്ഥാനത്ത് തുടര്‍ന്നേക്കും. എന്നാല്‍, ഇവര്‍ക്ക് വളരെ ചുരുങ്ങിയ കാലം മാത്രമേ ഭാരവാഹികളായിരിക്കാനാവൂ എന്നാണറിയുന്നത്. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചുമതലയേല്‍ക്കുന്നതു വരെയായിരിക്കും ഇവരുടെ കാലാവധി. 
Tags:    
News Summary - DDCA official CK Khanna could be BCCI chief: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.