Posted On
date_range Updated On
date_range ഫിറോസ് ഷാ കോട്ലയിൽ ഇനി വിരാട് കോഹ്ലി സ്റ്റാൻഡും
ന്യൂഡൽഹി: നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മുടിചൂടാമന്നനായി വിരാജിക്കുന്ന ഇന്‍ ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. ക്രിക്കറ്റി ന് നൽകിയ സംഭാവനകൾ മുൻനിർത്തി ഡൽഹിക്കാരെൻറ പേരിൽ ഫിറോസ് ഷാ കോട്ല മൈതാനിയിൽ സ്റ്റാൻഡ് സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ.
ഡൽഹി താരങ്ങളിൽ ബിഷൻ സിങ് ബേദിയുടെയും മൊഹീന്ദർ അമർനാഥിെൻറയും പേരിലാണ് സ്റ്റേഡിയത്തിൽ സ്റ്റാൻഡുകളുള്ളത്. എന്നാൽ, ഇരുവരും ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷമായിരുന്നു ഇത്തരമൊരു ആദരം.
സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. മൂന്നു കോടി ആളുകൾ വീതമാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലായി കോഹ്ലിയെ പിന്തുടരുന്നത്. സചിനാണ് രണ്ടാമത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.