Posted On
date_range Updated On
date_range ക്രിക്കറ്റ് ലോകകപ്പിലെ വിജയികളെ കാത്ത് 28.04 കോടി രൂപ
ലണ്ടൻ: െഎ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ വിജയികളെ കാത്തിരിക്കുന്നത് 40 ലക്ഷം ഡോളർ (28. 04 കോടി രൂപ). മൊത്തം ഒരു കോടി ഡോളറാണ് ലോകകപ്പ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം ഡോളറും (14.02 കോടി രൂപ) മറ്റു സെമിഫൈനലിസ്റ്റുകൾക്ക് എട്ടു ലക്ഷം ഡോളർ (5.60 കോടി രൂപ) വീതവും ലഭിക്കും.
ലീഗ് മത്സരങ്ങളിലെ വിജയികൾക്ക് (മൊത്തം 45 മത്സരങ്ങൾ) 40,000 ഡോളറും ലീഗ് ഘട്ടത്തിൽനിന്ന് നോക്കൗട്ടിലേക്ക് കടക്കുന്നവർക്ക് ഒരു ലക്ഷം വീതവും സമ്മാനത്തുകയായി നൽകും. മേയ് 30ന് ആരംഭിക്കുന്ന ടൂർണമെൻറിന് ജൂലൈ 14ന് ലോർഡ്സിൽ കലാശപ്പോരാട്ടത്തോടെ തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.