ഡർബനിൽ ദക്ഷിണാഫ്രിക്കക്ക്​ ബാറ്റിങ്​ 

ഡെർബൻ: ടെസ്​റ്റിലേറ്റ പരാജയത്തിന്​ കണക്ക്​ തീർക്കാൻ ആദ്യ ഏകദിനത്തിനിറങ്ങുന്ന ഇന്ത്യക്ക്​ ടോസ്​ നഷ്​ടമായി. ഡർബനിലെ കിങ്​സ്​മെഡ്​ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ആതിഥേയർ ആദ്യം ബാറ്റേന്താൻ തീരുമാനിച്ചു. സ്വന്തം നാട്ടിലെ വിജയ ചരിത്രവും ടെസ്​റ്റ്​ പരമ്പരയിലെ മിന്നും വിജയവും ദക്ഷിണാഫ്രിക്കക്ക്​  മുൻതൂക്കം നൽകുന്നുണ്ട്​. നിലവിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമതാണ്​ ദ.ആ​ഫ്രിക്ക. ഇന്ത്യ രണ്ടാമതും. 

ആറ്​ ഏകദിനങ്ങളുള്ള പരമ്പര രാത്രിയും പകലുമായിട്ടായിരിക്കും. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ഏകദിന പരമ്പരയെന്ന ലക്ഷ്യവും നീലപ്പടക്കുണ്ട്​. 1992-93 സീ​സ​ൺ മു​ത​ൽ 28 ഏ​ക​ദി​ന​ങ്ങ​ൾ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. 21ലും ​ജ​യം ആ​തി​ഥേ​യ​ർ​ക്കായിരുന്നു. അ​ഞ്ച്​ ക​ളി​യി​ൽ ഇ​ന്ത്യ​ വിജയിച്ചു. ര​ണ്ടു​ മ​ത്സ​ര​ങ്ങ​ൾ ഫ​ല​മി​ല്ലാ​തെ പിരിയുകയും ചെയ്​തു.

Tags:    
News Summary - cricket south africa going to bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.