പിരിച്ചുവിട്ട ജീവനക്കാർക്ക്​ സൂപ്പർമാർക്കറ്റിൽ ജോലി വാങ്ങി നൽകി​ ക്രിക്കറ്റ്​ ആസ്​ട്രേലിയ

മെൽബൺ: കോവിഡ്​ 19 നെത്തുടർന്ന്​ ഉടലെടുത്ത സാമ്പത്തിക ഞെരുക്കം കാരണം താൽക്കാലികമായി പിരിച്ചുവിട്ട ജീവനക്കാര െ കൈവിടാതെ ക്രിക്കറ്റ്​ ആസ്​ട്രേലിയ.

മത്സരങ്ങൾ നടക്കാത്തതിനാൽ ജൂൺ അവസാനം വരെ ​ജോലിയില്ലാതായ ജീവനക്കാരെ സഹായിക്കാൻ​ സുപ്രധാന സ്​പോൺസറും സൂപ്പർമാർക്കറ്റ്​ ഭീമൻമാരുമായ വൂൾവർത്ത്​സുമായി ബന്ധപ്പെട്ടിരിക്കുകയാണ്​ ബോർഡ്​.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ ആവശ്യമായ വൂൾവർത്ത്​ സി.ഇ.ഒ ബ്രാഡ്​ ബാൻഡൂച്ചിക്ക്​ എഴുതിയതായി ​സി.എ ചീഫ്​ എക്​സിക്യൂട്ടീവ്​ കെവിൻ റോബർട്ട്​സ്​ പറഞ്ഞു. പ്രധാന മത്സരങ്ങൾ നഷ്​ടമാവാത്തതിനാൽ സർക്കാർ സഹായം ബോർഡിന്​ ലഭ്യമാവാത്തതും തിരിച്ചടിയായിരുന്നു.

Tags:    
News Summary - cricket australia finding temporary job fat supermarket or laid off staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.