???????? ?????????? ??.???. ????????

കെ.​പി.​എ​ൽ ഒ​ത്തു​ക​ളി: ര​ഞ്​​ജി താ​ര​ങ്ങ​ൾ അ​റ​സ്​​റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്രീ​മി​യ​ർ ലീ​ഗ് (​െക.​പി.​എ​ൽ)​ ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്​​റ്റ്. ബ െ​ല്ലാ​രി ട​സ്​​കേ​ഴ്​​സ്​ ടീം ​നാ​യ​ക​ൻ സി.​എം. ഗൗ​ത​മും അ​ബ്രാ​ർ കാ​സി​യു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ആ​ഗ​സ്​ ​റ്റ്​ 31ന്​ ​ഹു​ബ്ലി ടൈ​ഗേ​ഴ്​​സി​നെ​തി​രാ​യ കെ.​പി.​എ​ൽ ഫൈ​ന​ലി​ൽ മ​ന്ദ​ഗ​തി​യി​ൽ ബാ​റ്റു​ചെ​യ്യാ​നാ​യി ഇ​ രു​വ​രും 20 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​താ​യാ​ണ്​ ആ​രോ​പ​ണം. മ​ത്സ​ര​ത്തി​ൽ എ​ട്ടു​റ​ൺ​സി​ന്​ ട​സ്​​കേ​ഴ്​​സ്​ തോ​റ്റി​രു​ന്നു.

ഇ​രു​വ​രും ബം​ഗ​ളൂ​രു ടീ​മി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും ഒ​ത്തു​ക​ളി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ക​ർ​ണാ​ട​ക​ക്കാ​യി ര​ഞ്​​ജി ക​ളി​ച്ച മു​ൻ ഇ​ന്ത്യ ‘എ’ ​ടീം അം​ഗം​കൂ​ടി​യാ​യ ഗൗ​തം ഇൗ ​സീ​സ​ണി​ൽ ഗോ​വ​യി​ലേ​ക്ക്​ കൂ​ടു​മാ​റി​യി​രു​ന്നു. സ​യ്യി​ദ്​ മു​ഷ്​​താ​ഖ്​ അ​ലി ടൂ​ർ​ണ​മ​െൻറി​ൽ ഗോ​വ​യു​ടെ നാ​യ​ക​സ്ഥാ​നം അ​ല​ങ്ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ താ​ര​ത്തി​​െൻറ അ​റ​സ്​​റ്റ്. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗൗ​ത​വു​മാ​യു​ള്ള ക​രാ​ർ ഗോ​വ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ റ​ദ്ദാ​ക്കി. ഐ.​പി.​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നും റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രി​നും ക​ളി​ച്ചി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക, നാ​ഗാ​ലാ​ൻ​ഡ്​ ടീ​മു​ക​ൾ​ക്കാ​യി ര​ഞ്​​ജി ക​ളി​ച്ച കാ​സി ഈ​യ​ടു​ത്താ​ണ്​ മി​സോ​റം ജ​ഴ്​​സി​യി​ലേ​ക്ക്​ മാ​റി​യ​ത്. ഒ​ത്തു​ക​ളി​യെ​ത്തു​ട​ർ​ന്ന്​ നാ​ല്​ ആ​ഭ്യ​ന്ത​ര ക​ളി​ക്കാ​രും ര​ണ്ട്​ പ​രി​ശീ​ല​ക​രും ഇ​തി​നോ​ട​കം അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​റ​സ്​​റ്റു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

Tags:    
News Summary - CM Gautam, Abrar Kazi arrested on KPL spot-fixing charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT