ലണ്ടൻ: െഎ.സി.സി ഏകദിന റാങ്കിങ്ങിൽ ആദ്യ സ്ഥാനത്തുള്ള എട്ട് ടീമുകൾ കൊമ്പുകോർക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കം. എട്ടാമത് എഡിഷനായ ടൂർണമെൻറിൽ ആരാധകരെ കാത്തിരിക്കുന്നത് മുൻനിരയിലുള്ള എട്ടുപേരുടെ വമ്പൻ പോരാട്ടങ്ങൾ. 1998ൽ ആരംഭിച്ച ടൂർണമെൻറ് 20ാം പിറന്നാളിെൻറ പടിവാതിൽക്കൽ നിൽക്കെയാണ് എട്ടാം പോരിന് ഇംഗ്ലണ്ട് വേദിയാവുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റിന് സാമ്പത്തിക സഹായംതേടി ധാക്കയിലെ ബംഗബന്ധു നാഷനൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ‘വിൽസ് കപ്പ് ട്രോഫി’യിൽ നിന്നും െഎ.സി.സി ചാമ്പ്യൻസ് ട്രോഫിയായി മാറിയ മിനി ലോകകപ്പ്.
ൈശശവദശ വിട്ട് പക്വത നേടിയ ചാമ്പ്യൻസ് ട്രോഫി ഇംഗ്ലീഷ് മണ്ണിലെത്തുേമ്പാൾ അട്ടിമറി സംഘമായി ബംഗ്ലാദേശ് ഇന്ന് ഉദ്ഘാടന മത്സരത്തിൽ തന്നെ പാഡണിയും. ചരിത്രത്തിലെ ആദ്യ െഎ.സി.സി കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടാണ് മറുവശത്ത്.
ടെസ്റ്റ്-ട്വൻറി20 ക്രിക്കറ്റുകളുമായി തിരക്കേറിയ സീസൺ കഴിഞ്ഞാണ് രാജ്യാന്തര ക്രിക്കറ്റിലെ എട്ട് വമ്പന്മാർ ഇംഗ്ലണ്ടിൽ പോരാട്ടത്തിനിറങ്ങുന്നത്.
കെന്നിങ്ട്ൻ ഒാവലിലെ ഇന്ത്യൻ സമയം ഉച്ച മൂന്ന് മുതലാണ് ഉദ്ഘാടന പോരാട്ടം.
നന്നായി തുടങ്ങാൻ ഇംഗ്ലണ്ട്
ക്രിക്കറ്റിെൻറ മാതൃമണ്ണാണ് ഇംഗ്ലണ്ട്. പക്ഷേ, പേരിന് പോലും ഒരു െഎ.സി.സി ഏകദിന കിരീടം ചൂടാനായില്ലെന്ന പേരുദോഷം അവരെ ഇതുവരെ വിെട്ടാഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് േട്രാഫിയിൽ രണ്ടും ലോകകപ്പിൽ മൂന്നും തവണ ഫൈനലിൽ കടന്നെങ്കിലും കിരീടം ജയിക്കാൻ ഇംഗ്ലണ്ടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കുറി ഇൗ കടം വീട്ടാനൊരുങ്ങുകയാണ് ഇംഗ്ലീഷുകാർ. ഗ്രൂപ് ‘എ’യിലെ ആദ്യ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചാൽ കാര്യങ്ങൾ ഭംഗിയാവും. ആസ്ട്രേലിയയും ന്യൂസിലൻഡും അണിനിരക്കുന്ന ഗ്രൂപ്പിൽ ബംഗ്ലാദേശാണ് താരതമ്യേനെ എളുപ്പം കീഴടക്കാനാവുന്നവർ. ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര ജയിച്ചാണ് ഇംഗ്ലണ്ടിെൻറ വരവ്. ബാറ്റിലും ബൗളിലും മികവുള്ള ടീം. പക്ഷേ, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ച് ഒാവറിനുള്ളിൽ 20ന് ആറ് വിക്കറ്റ് എന്ന നിലയിൽ തകർന്നതും ആതിഥേയർക്ക് പാഠമാണ്. കരുതലോടെയാവും ഒായിൻ മോർഗനും സംഘവുമിറങ്ങുക. ജാസൺ റോയ്, അലക്സ് ഹെയ്ൽസ്, ജോ റൂട്ട്, മോർഗൻ, ബെയർസ്റ്റോ, ജോസ് ബട്ലർ, ബെൻ സ്റ്റോക്സ് എന്നിവരടങ്ങിയ ബാറ്റിങ് വിസ്ഫോടന ശേഷിയുള്ളതാണ്. ബൗളിങ്ങിൽ ഡേവിഡ് വില്ലി, ജാക് ബാൾ, ആദിൽ റാഷിദ്, മുഇൗൻ അലി എന്നിവരുടെ നിരയും മികച്ച നിലവാരമുള്ളതു തന്നെ. പക്ഷേ, അവശ്യ ഘട്ടങ്ങളിൽ മാച്ച്വിന്നർമാരില്ലാതെ പോയാൽ തിങ്കളാഴ്ച ലോഡ്സിൽ നേരിട്ട പോലെ തകർച്ച എപ്പോഴും സംഭവിച്ചേക്കാം.
മറുവശത്ത് ബംഗ്ലാദേശും സമാനം. മഷ്റഫെ മുർതസയുടെ നേതൃത്വത്തിലുള്ള ടീം പാകിസ്താനെതിരെ സന്നാഹ മത്സരത്തിൽ 341 റൺസടിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യക്ക് മുന്നിൽ 84ന് പുറത്തായത്. മത്സരത്തിൽ 240 റൺസിന് തോൽക്കുകയും ചെയ്തു. എങ്കിലും സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറെത്തടുത്തത് ബംഗ്ലാദേശിന് ഇന്ന് ആത്മവിശ്വാസം നൽകുന്നു. ‘വലിയ മത്സരമാണിത്. പക്ഷേ, ഞങ്ങളുടെ ഒരുക്കം നന്നായിരുന്നു. ഇന്ത്യയോടേറ്റ തോൽവി ക്ഷീണമായെങ്കിലും തയാറെടുപ്പിനെ ബാധിക്കില്ല’ -ബംഗ്ലാദേശ് കോച്ച് ചണ്ഡിക ഹതുരുസിംഗ പറയുന്നു. ചാമ്പ്യൻസ് േട്രാഫിയിൽ യോഗ്യതാ റൗണ്ട് വരെയാണ് ബംഗ്ലാ കടുവകളുടെ മികച്ച റെക്കോഡ്.
2006ന് ശേഷം ഇതാദ്യത്തെ സാന്നിധ്യവും. വിൻഡീസിനെ പിന്തള്ളി നേടിയ അവസരം തങ്ങളുടെ ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കടുവകൾ. ഇന്ത്യക്കെതിരെ കളിച്ച ടീം തന്നെയാവും ഇന്നിറങ്ങുക. ഇംഗ്ലീഷ് നിരയിൽ ബെൻസ്റ്റോക്സും ക്രിസ് വോക്സും തിരിച്ചെത്തുേമ്പാൾ ബെയർ സ്റ്റോ പുറത്തിരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.