Posted On
date_range Updated On
date_range ചലഞ്ചര്‍ ട്രോഫി; വത്സല്‍ ഗോവിന്ദ് ഇന്ത്യ ഗ്രീൻ ടീമിൽ
തിരുവനന്തപുരം: അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ഗ്രീൻ ടീമിൽ കേരളത്തിെൻറ വത്സല്‍ ഗോവിന്ദിനും ഇടം. ഓള് റൗണ്ടറായ വത്സല്‍ ഗോവിന്ദ് കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റനാണ്. ചാലക്കുടി സ്വദേശിയും, തൃശൂര്‍ കേരളവര്‍മ കോളജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയുമാണ്.
വിജയ് മെര്‍ച്ചൻറ് ട്രോഫിയിൽ ഡല്‍ഹിക്കായി കളിച്ചിരുന്നു. ഡല്‍ഹിയില്‍ ഉദ്യോഗസ്ഥനായ ഗോവിന്ദ് കനകെൻറയും റൂമാ ഗോവിന്ദ് ശര്‍മയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.