Posted On
date_range Updated On
date_range ദ്വിദിന സന്നാഹം: ശ്രീലങ്കക്ക് മികച്ച സ്കോർ
കൊൽക്കത്ത: മലയാളി താരം സഞ്ജു വി. സാംസണിെൻറ നേതൃത്വത്തിലുള്ള പ്രസിഡൻറ്സ് ഇലവനെതിരെ ദ്വിദിന സന്നാഹ മത്സരത്തിൽ ശ്രീലങ്കക്ക് മികച്ച സ്കോർ. ആദ്യം ബാറ്റുചെയ്ത ലങ്ക കളി നിർത്തുേമ്പാൾ ആറു വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്തിട്ടുണ്ട്. ഒാപണർമാരായ സന്ദീര സമരവിക്രമ (74), ദിമുത്ത് കരുണരത്നെ (50), എയ്ഞ്ചലോ മാത്യൂസ് (54), വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ല (73), ദിൽറുവാൻ പെരേര എന്നിവരുടെ മികവിലാണ് ലങ്കൻ സ്കോർ 411ലേക്ക് എത്തിയത്. പ്രസിഡൻറ്സ് ഇലവനുവേണ്ടി സന്ദീപ് വാര്യർ, ആകാശ് ബണ്ഡാരി എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേഷ് ഖാൻ, ജലജ് സക്സേന എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.