Posted On
date_range Updated On
date_range ബംഗ്ലാദേശിനോട് ശ്രീലങ്കക്ക് നാണംകെട്ട തോൽവി
ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിൽ ശ്രീലങ്കക്ക് തുടർച്ചയായ രണ്ടാം തോൽവി. ബംഗ്ലാദേശിനോടാണ് ശ്രീലങ്ക 163 റൺസിെൻറ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 50 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 320 റൺസ് നേടിയപ്പോൾ 32.2 ഒാവറിൽ 157 റൺസെടുക്കാനേ ശ്രീലങ്കക്ക് കഴിഞ്ഞുള്ളൂ.
തമീം ഇഖ്ബാൽ (84) ഷാകിബ് അൽ ഹസൻ (67) മുഷ്ഫികു റഹീം (62) എന്നിവരുടെ മികച്ച പ്രകടനമാണ് ടീം ടോട്ടൽ മുന്നൂറു കടത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാകിബ് അല്‍ ഹസന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മഷ്റഫേ മുര്‍തസ, റൂബല്‍ ഹുസൈന്‍ എന്നിവരാണ് ശ്രീലങ്കൻ ബാറ്റിങ് നിരയുടെ മുനയൊടിച്ചത്.
ശ്രീലങ്കക്കായി തിസാര പെരേര മൂന്നും നുവാന്‍ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഒാൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച ഷാകിബ് അൽ ഹസനാണ് മാൻ ഒാഫ് ദ മാച്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.