ബൗളറുടെ തലയിലിടിച്ച ബാറ്റ്സ്മാൻറെ സ്ട്രൈറ്റ് ഡ്രൈവ്

ലണ്ടൻ: ബാറ്റ്സ്മാൻ അടിച്ച പന്ത് ബൗളറുടെ തലക്കിട്ട് നേരിട്ട് കൊണ്ടാൽ എന്തായിരിക്കും അവസ്ഥ. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ നോട്ടിങ്ഹാംഷെയർ ഫാസ്റ്റ് ബൗളർ ലൂക് ഫ്ലെച്ചറിനാണ് കഴിഞ്ഞ ദിവസം ഈ അനുഭവം ഉണ്ടായത്. വാർവിക് ഷെയർ ബാറ്റ്സ്മാൻ സാം ഹെയ്ൻ അടിച്ച പന്താണ് നേരിട്ട് ബൗളറുടെ തലയിൽ പതിച്ചത്. അടികൊണ്ട ഫ്ലെച്ചർ ഗ്രൗണ്ടിൽ വീണു പോയി. ഉടൻ തന്നെ സഹതാരങ്ങളും ഡോക്ടർമാരുമെത്തി ഫ്ലെച്ചറിന് പ്രാഥമിക ശ്രൂശൂഷകൾ നൽകി ആശുപത്രിയിലാക്കുകയായിരുന്നു. ഫ്ലെച്ചർ സുഖം പ്രാപിച്ചതായും ആശുപത്രി വിട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 

Full View

 
Tags:    
News Summary - Ball hits bowler on the head after batsman's straight drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.