Posted On
date_range Updated On
date_range ഒാസീസ് ക്രിക്കറ്റർ ഹേസ്റ്റിങ്സിന് അപൂർവ രോഗം
സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ജോൺ ഹേസ്റ്റിങ്സിന് അപൂർവ രോഗം. ബൗൾ ചെയ്യുേമ്പാൾ രക്തം ഛർദിക്കുന്ന രോഗമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. ‘‘ഞാൻ എപ്പോൾ ബൗൾ ചെയ്യുേമ്പാഴും രക്തം ഛർദിക്കുന്നു. ഒടുേമ്പാഴും ബോക്സിങ് ചെയ്യുേമ്പാഴും ജിമ്മിൽ പരിശീലിക്കുേമ്പാഴും ഒന്നും ഇൗ പ്രശ്നമില്ല. ബൗൾ ചെയ്യുന്ന സമയത്ത് മാത്രമാണിത്’’ -32കാരനായ ഒാൾറൗണ്ടർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് തന്നെ ഇത് സംഭവിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇൗ പ്രശ്നം രൂക്ഷമായതെന്ന് താരം പറഞ്ഞു. ഇപ്പോൾ കളി തുടരാനാവാത്ത അവസ്ഥയിേലക്ക് എത്തിയിരിക്കുന്നതായും ഹേസ്റ്റിങ്സ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.